‘അച്ഛൻ വല്ലപ്പോഴുമേ വരൂ, കാണാതായപ്പോൾ ഹോട്ടലുകാർ എന്നെ വിളിച്ചു’; കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകൻ

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ധിഖിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി മകൻ ഷഹദ്. അച്ഛൻ വല്ലപ്പോഴുമേ വരൂ, അന്ന് കാണാതായപ്പോൾ ഹോട്ടലുകാർ എന്നെ വിളിച്ചു. ചിലപ്പോൾ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചു എത്താറാണ് പതിവ് സിദ്ധിഖിന്റെ മകൻ കൈരളിന്യൂസിനോട് പറയുന്നു. സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത് ഈ മാസം 18 നായിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയത് കാരണം കുടുംബം ബുധനാഴ്ച്ച പൊലീസിൽ പരാതി നല്കുകയായിരുന്നു. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്.

സിസിടിവി ക്യാമറ ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണവുമാണ് കേസിൽ വഴിത്തിരിവായത്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ ഒൻപതാം വളവിൽ രണ്ട് ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ചുവെന്ന് അറിയാൻ സാധിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റമോർട്ടത്തിന് കോഴിക്കോട് കൊണ്ടുപോകും.കൊലപാതകം നടന്നത് ഈ മാസം 18 നും 19 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് നിഗമനം. ചെന്നൈയിൽ പിടിയിലായ പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് മലപ്പുറം എസ് പി എസ് സുജിത് ദാസ് വ്യക്തമാക്കി.

ഹോട്ടൽ ഉടമ സിദ്ധിഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത് . സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

Also Read; കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here