കോഴിക്കോട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

Kozhikode house theft

കോഴിക്കോട് പൂവാട്ടുപറമ്പിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.

വീട്ടിൽ നിന്ന് പത്ത് പവൻ വരുന്ന സ്വർണം, ഡയമണ്ട് കമ്മൽ, 30000 രൂപ എന്നിവ മോഷണം പോയി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിവ്യയും കുടുംബവും തൃശ്ശൂരിൽ പോയ സമയത്താണ് മോഷണം നടന്നത്.

ALSO READ: ‘കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കിൽ അത് വേണ്ട’; ടി പി സെൻകുമാറിനും ശ്രീലേഖക്കുമെതിരെ ടി എം തോമസ് ഐസക്

കോഴിക്കോട് തുടർച്ചയായ ദിവസങ്ങളിൽ രാസ ലഹരിവേട്ട

കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ രാസ ലഹരിവേട്ടയുമായി ഡാൻസാഫ് സംഘം. ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിലായി. ഇവരിൽ നിന്ന് 123 ഗ്രാമോളം എം ഡി എം എ കണ്ടെത്തി.

ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായ പ്രതികൾ. ഇവർ വലിയ അളവിൽ എം ‍ഡി എം എ എത്തിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News