
കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം.അപകടത്തിൽ മണ്ണനടിയിൽ കുടുങ്ങിയ തൊഴിലാളി മരണപ്പെട്ടു. പശ്ചിമ ബംഗാൾ തൊഴിലാളിയായ എലാഞ്ചറാണ് അപകടത്തിൽ മരിച്ചത്. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് നിർമ്മാണ തൊഴിലാളികൾ രക്ഷപ്പെട്ടു.
നിർമാണ കമ്പനി കൃത്യമായ സുരക്ഷാനിർദേശങ്ങൾ പാലിച്ചില്ലെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. കെട്ടിട നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു രണ്ട് മണിക്കൂറോളം ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയുണ്ടായി. ഞായറാഴ്ചയായതിനാൽ മൂന്ന് തൊഴിലാളികൾ മാത്രമേ അപകടസ്ഥലത്ത് ഉണ്ടായിരുന്നത്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളുടെ നിർദേശമനുസിരിച്ച് മൂന്നാമത്തെ തൊഴിലാളി കുടുങ്ങി കിടക്കുന്നു എന്ന് സംശയിക്കുന്ന പ്രദേശത്തെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് മൂന്നാമത്തെ ആളെ കണ്ടെത്തിയത്. മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെത്തിച്ചുവെങ്കിലും ഇയാളുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here