കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം: മണ്ണിനടിയിൽ കുടുങ്ങിയ ആളെ കണ്ടെത്തി

Nellikode Accident

കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി.

അപകടത്തിൽപ്പെട്ട രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി നടത്തിയിരിക്കുകയാണ്.

Also Read: തൃശ്ശൂരിൽ നവജാത ശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

കെട്ടിട നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. മൂന്നു പേർ മാത്രമാണ് ഇന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നത്. അതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ക‍ൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.

Also Read: “സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായി; ആളുകൾ വരുന്നത് വിശ്വാസ്യത കൊണ്ട് “; മന്ത്രി വീണാ ജോർജ്

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളുടെ നിർദേശമനുസിരിച്ച് മൂന്നാമത്തെ തൊഴിലാളി കുടുങ്ങി കിടക്കുന്നു എന്ന് സംശയിക്കുന്ന പ്രദേശത്തെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് മൂന്നാമത്തെ ആളെ കണ്ടെത്തിയത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ പ്രദേശത്തേക്ക് എത്തിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഇയാളെ മണ്ണുമാറ്റി പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News