ഓഹരി വിപണിയിലൂടെ അമിതലാഭം ലഭിക്കുമെന്ന് വാഗ്ദാനം; കോ‍ഴിക്കോട് സ്വദേശിയായ 61കാരനിൽ നിന്ന് 92 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു

കോഴിക്കോട് ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് 92 ലക്ഷത്തിലധികം രൂപ നഷ്‌ടമായി. ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ  92.35 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയത്. വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്. മാർച്ച് 10 – നും മെയ് നാലിനും ഇടയിലായി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി.
വാട്സ്ആപ്  ഗ്രൂപ്പുകൾ കൂടാതെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും, ഓഹരി നിക്ഷേപമെന്ന പേരിൽ ഇദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി വിവിധ അക്കൗണ്ടുകളിലേക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്.
പണത്തിന്റെ ഇടപാട് വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനിൽ നിന്നും ലഭിച്ച വാട്സാപ്പ് ഗ്രൂപ്പുകളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ആപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News