കോ‍ഴിക്കോട് 78 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

MDMA

കോ‍ഴിക്കോട് 78 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. കുന്നമംഗലത്ത് ആണ് സംഭവം. അഴിഞ്ഞിലം സ്വദേശി മുഹമ്മദ് റാഫി,പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാൻ എന്നിവരാണ് പിടിയിലായത്.

വിതരണത്തിനായി എത്തിച്ച 78 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കാറിൽ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

ALSO READ: റോഡിൽ പെട്ടെന്ന് ഒരു കുഴി, പിന്നാലെ കാര്‍ കു‍ഴിയിലേക്ക്; അഞ്ച് പേര്‍ക്ക് പരുക്ക്, സംഭവം ചെന്നൈയില്‍

കടയുടെ പൂട്ടുപൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടക്കയും മോഷ്ടിച്ചു; പാലക്കാട് സൈനികൻ പിടിയില്‍

കടയുടെ പൂട്ടുപൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടക്കയും മോഷ്ടിച്ച സൈനിക‍ൻ പൊലീസിൻ്റെ പിടിയിലായി. പാലക്കാട് മണ്ണൂർ കമ്പനിപടിയിലാണ് സംഭവം. അരുണ്‍ എന്നയാള‍ാണ് പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയിലാണ് മോഷണം നടന്നത്. ഹരീഷിൻ്റെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന അരുണ്‍ 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്.അരുണിനെ മങ്കര പോലീസ് ഇൻസ്പെക്ടർ A പ്രതാപ്, സബ് ഇൻസ്പെക്ടർ ഉദയൻ, എഎസ്ഐ ഷിജിത്, മണികണ്ഠൻ , എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News