
സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഹൃദ്രോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കുറഞ്ഞ ചിലവിൽ വിദഗ്ദ ചികിത്സ നേടി മടങ്ങിയ കോഴിക്കോട് സ്വദേശിയായ ശിവശങ്കരൻ പറയുന്നത് തൻ്റെ അനുഭവങ്ങൾ ആണ്. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ശിവരാജൻ എത്തുന്നത്.
ചികിത്സക്കിടെ ഹൃദയ വാൽവിന് പുറത്തെ ദ്വാരം ഡോക്ടർമാർ കണ്ടെത്തുന്നു. ദ്വാരത്തിലൂടെ രക്തം പുറത്തേക്ക് വരുന്ന അവസ്ഥ. 4 ദിവസം വെൻ്റിലേറ്ററിൽ. ഡോക്ടർമാരിലുടെ ദൈവത്തെ കണ്ടു എന്നതാണ് ശിവരാജൻ പറയുന്നത്. കാത്ത് ലാബിൽ എത്തിയത് മുതൽ തനിക്ക് കിട്ടിയ പരിചരണത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
ആശുപത്രിയിലെ കൂട്ടിരിപ്പ് ഭാര്യയും മകളുമായിരുന്നു. മെഡിക്കൽ കോളേജിൻ്റെ പരിമിതികൾ മനസ്സിലാക്കി മകൾ രമ്യ പറയുന്നതും ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് മാത്രം. സ്വകാര്യ ആശുപത്രിയിൽ വലിയ തുക ആവശ്യപ്പെട്ട ശസ്ത്രക്രിയയാണ് ചുരുങ്ങിയ തുകയിൽ മികച്ച ചികിത്സയോട് കൂടി നടത്തുന്നത്. വർഷങ്ങളായി മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന കുടുംബം പറയുന്നത്, നല്ല ചികിത്സക്ക് വേറെയിടം ഇല്ല എന്നാണ്.
വീഡിയോ കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here