വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് താത്ക്കാലികമായി അടച്ച് പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കും

വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് താത്ക്കാലികമായി അടച്ച്പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിക്കും. എൻഐ ടിയിലെ ദളിത് വിദ്യാർത്ഥിയായ വൈശാഖിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് ക്യാമ്പസിൽ വിദ്യാർത്ഥി പ്രതിഷേധമുണ്ടായത്.

ALSO READ: ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹം, സാധാരണക്കാർ ആശങ്കപ്പെടേണ്ട: മന്ത്രി കെ എൻ ബാലഗോപാൽ

കോളേജ് തുറക്കുന്ന പശ്ചാത്തലത്തിൽ ഗാന്ധി ഘാതകൻ, ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെതിരെ വിദ്യാർഥി പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഗോഡ്സെ പരാമർശത്തിൽ ഷൈജ ആണ്ടവനോട് എൻഐടി ഡയറക്ടർ വിശദീകരണം ചോദിച്ചിരുന്നു. എസ് എഫ് ഐ പരാതിയിൽ ഇവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസും എടുത്തിട്ടുണ്ട്.നിലപാടിൽ മാറ്റമില്ലാത ഡോ. ഷൈജ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.

ALSO READ: കവിയും എഴുത്തുകാരനുമായ എന്‍കെ ദേശം അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News