‘ആറിൽ ആറും നേടിയെടുത്തു, കോഴിക്കോടിന് പൂജ്യം മന്ത്രി’; കോഴിക്കോടിന് മന്ത്രി സ്ഥാനമില്ലാത്തതിൽ യൂത്ത് ലീഗ് പ്രതിഷേധം

കോഴിക്കോടിന് മന്ത്രി സ്ഥാനമില്ലാത്തതിൽ പ്രതിഷേധം ശക്തം. വടകര പുറമേരിയിൽ യൂത്ത് ലീഗ് പ്രകടനം. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. തുടക്കം മുതൽ കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു എങ്കിലും അവസാന നിമിഷമാണ് കോഴിക്കോടിനെ തഴയുന്നത്.

രണ്ടാം ടേമിൽ പാറക്കൽ അബ്‌ദുള്ളക്ക് പരിഗണന നൽകിയെങ്കിൽ കടുത്ത അവഗണന എന്നതാണ് പരാതി. വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജില്ലയിൽ വലിയ വിജയം ഉണ്ടായിട്ടും മന്ത്രിയെ നൽകിയില്ല എന്ന പരാതിയിലാണ് നേതാക്കൾ. ഡി.സി.സി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിൻ്റെയും KPCC ജനറൽ സെക്രട്ടറി ജയന്തിനെയും എവിടെയും പരിഗണിച്ചില്ല. കുറ്റ്യാടി MLA പാറക്കൽ അബ്‌ദുള്ളയെ അവസാനനിമിഷം ഒഴവോക്കി. ഇതിൽ പ്രതിഷേധിച്ച് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് പുറമേരിയിൽ യൂത്ത് ലീഗ് പ്രകടനം നടത്തി. 6 ൽ 6 നേടിയെടുത്തു കോഴിക്കോടിന് പൂജ്യം മന്ത്രി എന്ന ആരോപണം ഉന്നയിച്ചാണ് പ്രകടനം.

ALSO READ: വി ഡി സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരുടെ പട്ടിക പുറത്ത്

ഒരു മന്ത്രിസ്ഥാനം പോലും നൽകാത്തതിൽ വലിയ അതുപ്ത്തിയിലാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയിട്ടും എന്തുകൊണ്ടാണ് ജില്ലയെ തഴഞ്ഞത് എന്നതിന് നേതൃത്വം മറുപടി പറയണമെന്ന ആവശമാണ് ഉയരുന്നത്.
ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ പ്രാദേശികമായ പരിഗണനകൾ ഉണ്ടായപ്പോൾ കോഴിക്കോടിന് ഉണ്ടായത് വലിയ നഷ്‌ടം ആണ് എന്ന പ്രതികരണമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News