കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവ‌ർ തകർന്നുവീണ സംഭവം; പ്രതിഷേധങ്ങൾക്കുപിന്നാലെ അന്വേഷണം ആരംഭിച്ച് റെയിൽവേ

clock tower

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം.രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിലൂടെ ട്രെയ്ൻ കടത്തിവിട്ടു. ക്ലോക്ക് ടവറിന്റെ ശേഷിക്കുന്ന ഭാഗം രണ്ടുദിവസത്തിനകം പൊളിച്ചു നീക്കുകയായിരുന്നു.ഗുരുതര അനാസ്ഥയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് റിപ്പോർട്ട് ലഭിച്ചിരുന്നു. നാല് മാസം മുമ്പ് കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. വിഴ്ച സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം. സ്ഥലം എം.കെ രാഘവൻ എം.പി സന്ദർശിച്ചിരുന്നു. ഉന്നത തല അന്വേഷണം വേണമെന്നം ഉദ്യോഗസ്ഥർക്കും നിർമ്മാണ കമ്പനിക്കും വീഴ്ച പറ്റിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെയും വലിയ വിമർശനം ഉയരുന്നുണ്ട്.

also read:ആറന്മുള വിമാനത്താവള പദ്ധതി; കേരളം ഭരിക്കാൻ കച്ചവടക്കാർ ഇറങ്ങുന്നുവെന്ന് പി പ്രസാദ്

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ 11.10ഓടെയാണ് 137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പതിച്ചത്. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും സർവീസ് ആരംഭിച്ചിരുന്നില്ല. ഉച്ചയ്ക്ക് 2.05നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ ഇല്ലാതിരുന്നതും ജീവനക്കാർ സമയോചിതമായി ഒഴിഞ്ഞുമാറിയതുമാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News