
കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. രണ്ട് പൊലീസ് ഡ്രൈവര്‍മാരെയും അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ് പ്രതിചേര്‍ത്തത്. സെക്‌സ് റാക്കറ്റിലൂടെ വരുമാനം നേടി എന്ന കണ്ടെത്തലിലാണ് പൊലീസ് ഡ്രൈവര്‍മാരെ പ്രതിചേര്‍ത്തത്
മലാപറമ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തത്. കോഴിക്കോട് വിജിലന്‍സിലെയും കണ്‍ട്രോള്‍ റൂമിലെയും ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. സെക്‌സ്‌റാക്കറ്റിലൂടെ ഇരുവരും വരുമാനം നേടി എന്നതാണ് പൊലീസ് കണ്ടെത്തല്‍.
Read Also: സാമ്പത്തിക തട്ടിപ്പ് കേസ്; നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
പ്രധാന പ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നും പൊലീസ് ഡ്രൈവര്‍മാരെ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുന്നത്. അപ്പാർട്ട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ നിമിഷ് എന്നയാളെയും പ്രതിചേര്‍ത്തു.
കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. നേരത്തേ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ റെയ്ഡിന് പിന്നാലെ പിടിയിലായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here