കോ‍ഴിക്കോട്: പ‍ഴമയുടെ പെരുമ വി‍ളിച്ചോതി തൊഴിലുറപ്പ് തൊഴിലാളി കലോത്സവം

kozhikode

തൊഴിലുറപ്പ് തൊഴിലാളി കലോത്സവം സംഘടിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഗ്രാമ പഞ്ചായത്ത്. പഴയ കാലകാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. മരുതങ്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികത്തോട് അനുബന്ധിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കലോത്സവം സംഘടിപ്പിച്ചത്. കലോത്സവത്തിന്‍റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ പഴയകാല കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട ഇനങ്ങൾ ശ്രദ്ധേയമായി.

ഓല മടയൽ, മൺകൊട്ട മടയൽ, തേങ്ങ പൊതിക്കൽ, തേങ്ങ ചിരവൽ, ചൂല് നിർമ്മാണം, അവിൽ ഇടിക്കൽ തുടങ്ങിയ മത്സരങ്ങൾക്ക് കാ‍ഴ്ചക്കാരും ഏറെയായിരുന്നു. വനിതകളുടെ കൈക്കരുത്തിൽ ഉരലും ഉലക്കയും ശബ്ദിച്ചപ്പോൾ അത് പുതിയ തലമുറയ്ക്ക് വേറിട്ട കാഴ്ച് ആയി. പഴയ തലമുറയ്ക്ക് ഇതൊരു ഓർമ പുതുക്കലുമായി മാറി.

ALSO READ; വിജ്ഞാൻ കേരള: തൊഴിൽ പൂരം മെഗാ തൊഴിൽമേള; സ്പോട്ടിൽ ജോലി കിട്ടിയത് 1246 പേർക്ക്

മത്സരങ്ങളിൽ പങ്കെടുക്കാനുംഅന്യമായ കാർഷിക മത്സരങ്ങൾ കാണാനും ഏറെ ആവേശത്തോടെ നിരവധി പേരാണ് മരുതോങ്കരയിലെ കോതോട്ടേക്ക് എത്തിയത്. 90 വയസ്സുള്ളവർ വരെ മത്സരത്തിന്‍റെ ഭാഗമായി. ജീവിതത്തിൽ ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞൂ എന്നതും തൊഴിലുറപ്പ് കലോത്സവത്തെ വേറിട്ടതാക്കുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും താർപര്യമുള്ള ഏവർക്കും മത്സരിക്കാൻ കഴിയുന്ന രീതിയിലാണ് ചിലമ്പൊലി എന്ന പേരിൽ തൊഴിലുറപ്പ് തൊഴിലാളി കലോൽസവം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News