കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസ്: ഒന്നാം പ്രതി വസീം പൊലീസ് പിടിയിൽ

കോഴിക്കോട് ടിഗ്‌ നിധി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വസീം പിടിയിൽ. വാക്കുതർക്കത്തിനിടെ മലപ്പുറം തലപ്പാറയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് കേസിലെ പ്രതി ആണെന്ന് അറിഞ്ഞതോടെ വസീമിനെ  കോട്ടയ്ക്കൽ പൊലീസിന് കൈമാറി. നിക്ഷേപ തട്ടിപ്പിൽ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വസീമിനെതിരെ കേസ് ഉണ്ട്.

Also Read: വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴി നടക്കുമ്പോഴുള്ള ചോദ്യം ചെയ്യലുകളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ ഹിംസക്ക് ഉദാഹരണമാണ്: എം മുകുന്ദൻ

ടി സിദ്ദിഖ് എം എല്‍ എയുടെ ഭാര്യ ഷറഫുന്നീസയും കേസിൽ പ്രതിയാണ്. 6 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പണമിടപാടുകളുടെയും നിക്ഷേപകരുടെയും പൂര്‍ണ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ നിക്ഷേപകരുമായി ഒത്തുത്തീര്‍പ്പിന് പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ഒന്നാം പ്രതി വസീം തന്നെയാണ് ഇടനിലക്കാര്‍ വഴി ഒത്തുത്തീര്‍പ്പിന് ശ്രമിച്ചിരുന്നത്.

Also Read: വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here