കോഴിക്കോട് ചെത്ത് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കട്ടിപ്പാറയില്‍ ചെത്ത് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചമല്‍ കുന്നിപ്പള്ളി റെജി ( 50) ആണ് മരിച്ചത്. കള്ള് ചെത്തിനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ റെജി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

Also Read: കാസര്‍ഗോഡ് കുമ്പള ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിംഗ് പരാതി

ചമല്‍ വെണ്ടേക്കുംചാല്‍ പുത്തന്‍പുരയില്‍ ദേവസ്യയുടെ കൃഷിയിടത്തിലാണ് റെജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെങ്ങില്‍ നിന്നും വീണ് അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയിക്കുന്നത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here