അടുത്തറിയാം! ശ്രദ്ധേയമായി ദേശീയ ഗോത്ര സാഹിത്യോത്സവം

വ്യത്യസ്തമായ കാഴ്ചകള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ് കോഴിക്കോട് നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവം. സാഹിത്യ ചര്‍ച്ചകള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ സ്റ്റാളുകള്‍ കൂടിയാണ് മേളയുടെ ആകര്‍ഷണം. 27 മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് നെര്‍ദ്ദി എന്ന പേരില്‍ കോഴിക്കോട് ദേശീയ ഗോത്ര സാഹിത്യോത്സവം സംഘടിപ്പിച്ചത്. കേരള പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ കാഴ്ചകള്‍ക്ക് വേദിയാവുകയായിരുന്നു ഇവിടം.

ALSO READ: അവധിക്കാലമാണ് കുട്ടികൾ‌ക്ക് മൊബൈൽ ഉപയോ​ഗിക്കാൻ നൽകുമ്പോൾ രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കുക

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രഭാഷ എഴുത്തുകാരും-വിദഗ്ധരും പരിപാടികളില്‍ പങ്കാളികളായി ഒപ്പം ശ്രദ്ധനേടുന്നതായിരുന്നു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സ്റ്റാളുകള്‍. ഇത് എട്ടാം തവണയാണ്. ഛത്തിസ്ഗഡ് സ്വദേശി സുമന്തി ദേവി ഭഗത്ത് കേരളത്തിക്ക് എത്തുന്നത്. പ്രകൃതിയില്‍ നിന്ന് കണ്ടെടുത്ത നിറം ചേര്‍ത്ത് ഛായകൂട്ടുകള്‍.ചരിത്രവും വര്‍ത്തമാനവും സംവദിക്കുന്ന ചിത്രങ്ങളെക്കുറിച്ച് പറയാന്‍ ഏറെ.

ALSO READ: ലഹരിക്കെതിരെ രഹസ്യ റിപ്പോര്‍ട്ടിംഗ് ചെയ്യാം എഐ സഹായത്തോടെ ക്യുആര്‍ കോഡ് സംവിധാനം മലപ്പുറത്ത്

ഗോത്ര ജനതയുടെ സാഹിത്യ സംഭാവനകളെ അടുത്തറിയാനും ഗോത്ര ജീവിതത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കൂടി വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. അത് ആസ്വാദകര്‍ക്ക് അത്രമേല്‍ ഹൃദ്യമാവുന്നതായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News