കോഴിക്കോട് യുവതിയ്ക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മർദനം

പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.

also read :മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും സൈബര്‍ അക്രമം നടത്തിയും വസ്തുതകള്‍ മറച്ചുവയ്ക്കാനാവില്ല’; കോണ്‍ഗ്രസ് ഐടി സെല്ലിനെതിരെ തോമസ് ഐസക്

ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ. വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മർദ്ദിച്ചെന്നും എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.

സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പൊലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്.ഐ. വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.

also read :മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും സൈബര്‍ അക്രമം നടത്തിയും വസ്തുതകള്‍ മറച്ചുവയ്ക്കാനാവില്ല’; കോണ്‍ഗ്രസ് ഐടി സെല്ലിനെതിരെ തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here