വികസനച്ചിറകേറി കുറ്റ്യാടി; നയിക്കാൻ ഇനിയും എൽഡിഎഫ് സാരഥി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

KP Kunhammad kutty master

സമാനതകളില്ലാത്ത വികസനമാണ് എൽഡിഎഫ് സർക്കാരിൻ്റേയും എംഎൽഎ യായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടേയും നേതൃത്വത്തിൽ കുറ്റ്യാടി മണ്ഡലത്തിൽ നടന്നത്. ആ വികസനത്തുടർച്ചയ്ക്കായി നാടിൻ്റെ പ്രിയങ്കരനായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. കുറ്റ്യാടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ എം.എൽ.എയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചർച്ചയാണ്. മണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ 28 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക കെട്ടിട സമുച്ചയം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുകയാണ്.

15 വർഷത്തോളമായി മണ്ഡലം കാത്തിരുന്ന കുറ്റ്യാടി ബൈപ്പാസ് ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തീകരിക്കും. കൂടാതെ കടത്തനാട്ടുകാരുടെ സ്വപ്ന പദ്ധതിയായ മാഹി കനാൽ യാഥാർഥ്യമാകുന്നതിന്റെ അവസാന ഘട്ടത്തിലുമാണ്. മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾക്കായി ഫണ്ട് അനുവദിച്ചു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഐ.ടി.ഐകൾക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.ഇ.എസ് ഓഫീസുകൾക്കും വോളിബോൾ അക്കാദമിക്കും സ്വന്തം കെട്ടിടങ്ങളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. നാളികേര കർഷകരെ സഹായിക്കുന്നതിനായുള്ള നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി സംരംഭകർക്ക് നൽകാൻ പാകത്തിലായിട്ടുണ്ട്.

Also read: കളം തെളിഞ്ഞ് കേരളം; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

കൃഷിക്ക് അനുയോജ്യമല്ലാത്ത പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിനായി ആയഞ്ചേരിയിൽ രണ്ട് കോടിയുടെയും കുറ്റ്യാടിയിൽ ഒരു കോടിയുടെയും പദ്ധതികൾ നടപ്പിലാക്കി വരുന്നു.ഇത് കൂടാതേയും നിരവധി പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വലിയ തരംഗം ഉണ്ടെന്നും പികെ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News