
സംസ്ഥാനത്ത് വിഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ പ്രകടനങ്ങൾ വിലക്കി കൊണ്ടുള്ള സർക്കുലർ ഇറക്കി കെപിസിസി. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പ്രകടനങ്ങളും പരസ്യപ്രസ്താവനകളും നടത്തുന്നത് വിലക്കിക്കൊണ്ടാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.
വിലക്ക് ലംഘിക്കുന്നത് തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നുവും നേരത്തെ കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നറിയിപ്പ് നൽകിയിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനങ്ങളെ കൂടാതെ സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്കും വിലക്കുണ്ട്.മുഖ്യമന്ത്രി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക ഹൈക്കമാൻഡ് ആയിരിക്കുമെന്നും നേതാക്കൾ പരസ്യമായി പ്രതികരണങ്ങൾ നടത്തരുതെന്നും സർക്കുലർ പറയുന്നു.
Also Read: തൊടുപുഴയിലെ സതീശൻ അനുകൂല പ്രകടനം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡീൻ കുര്യാക്കോസ് എം പി
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സതീശൻ അനുകൂലികൾ നേതൃത്വത്തെ വെല്ലുവിളിച്ചു വ്യാപകമായി പ്രകടനങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയിൽ കെസി വേണുഗോപാലിന് അനുകൂലമായി നേതൃത്വം നീങ്ങുന്നു എന്ന സൂചനകൾക്കിടയിലാണ് sഅതീശൻ വിഭാഗം പരസ്യ വെല്ലുവിളി ശക്തമാക്കിയത്. കേരളത്തിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വിഡി സതീശൻ – കെസി വേണുഗോപാൽ പക്ഷങ്ങളുടെ പോരാട്ടം തെരുവിലേക്ക് നീങ്ങിയതാണ് കെ.പി.സി.സിയെ സമ്മർദ്ദത്തിൽ ആക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

