കെ പി സി സി അധ്യക്ഷൻ പറഞ്ഞതാണ് ശരി; പ്രതാപചന്ദ്രന്റെ മരണത്തിലെ റിപ്പോർട്ടിൽ കൂടുതൽ പ്രതികരിക്കാതെ വി ഡി സതീശൻ

കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെ പി സി സി നൽകിയ റിപ്പോർട്ടിനെതിരെ കൂടുതൽ പ്രതികരിക്കാതെ വി ഡി സതീശൻ. കെ പി സി സി അധ്യക്ഷൻ പറഞ്ഞതാണ് ശരി,സംഘടനപരമായി അതാണ് ശരി, റിപ്പോർട്ടിലെ വിശദാംശങ്ങൾ കെ പി സി സി അധ്യക്ഷൻ വെളിപ്പെടുത്തും എന്നുമാണ് വി ഡി സതീശൻ പറഞ്ഞത്.ആരോപണ വിധേയരെ പൂർണമായും കുറ്റവിമുക്തരാക്കിയുള്ളതായിരുന്നു റിപ്പോർട്ട്.

ALSO READ: പൊതുമരാമത്തുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

പ്രതാപ് ചന്ദ്രന്റെ മരണത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തർ കൂടിയായ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി സംവിധാനത്തിനു നേതൃത്വം കൊടുത്തിരുന്ന പ്രമോദ്, രമേശ് എന്നിവർക്കെതിരെയായിരുന്നു ആരോപണം. നിരപരാധികളായ രണ്ടു വ്യക്തികളെ കേസിൽപെടുത്താനുള്ള ശ്രമം അപലപനീയമാണെന്നായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്.

വി പ്രതാപചന്ദ്രന്റെ ഹൃദയാഘാതം മൂലമുള്ള മരണത്തിന് കാരണമായത് പ്രമോദ്, രമേശ് എന്നിവരുമായി ബന്ധപ്പെട്ട സംഘർഷമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇരുവരും ആ സമയത്ത് കെ പി സി സി ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

ALSO READ:അനില്‍ ആന്റണി ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക്; ദേശീയ സെക്രട്ടറിയാകും

പ്രതാപചന്ദ്രന്റെ മകൻ പ്രജിത് ഈ ആക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കെ പി സി സി ഭാരവാഹികളായ മരിയാപുരം ശ്രീകുമാറിനെയും ജി സുബോധനെയും അന്വേഷണ കമ്മിഷനായി കെപിസിസി പ്രസിഡന്റ് നിയോഗിച്ചത്. പ്രതാപ ചന്ദ്രന് ഒരു വിധ മാനസിക സമ്മർദവും ആരോപണ വിധേയരിൽ നിന്ന് ഉണ്ടായില്ലെന്ന് ആണ് കെ പി സി സിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ ട്രഷറർക്കെതിരെ വന്ന വാർത്തകൾ റിപ്പോർട്ടർമാർ പേരു വച്ച് നൽകിയതാണ്. അതിൽ രമേശിനോ പ്രമോദിനോ പങ്കില്ല. ഇവരുമായി പ്രതാപചന്ദ്രനു സാമ്പത്തിക ബന്ധവും ഇല്ല. ജീവിച്ചിരിക്കെ പാർട്ടിയോട് എന്തെങ്കിലും പരാതിയും പറഞ്ഞിട്ടില്ല. മകൻ പ്രജിത്തിനും ഇവരെക്കുറിച്ച് മുൻകൂട്ടി അറിവില്ല. ചില വ്യക്തികളുടെ പ്രേരണയിലാണ് അദ്ദേഹം പരാതി നൽകിയത്. ഇരുവർക്കും സംഭവിച്ച മാനഹാനി പരാതി ഉന്നയിച്ചവർ ബോധപൂർവം സൃഷ്ടിച്ചതാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മരണം സംഭവിച്ചു 14 ദിവസത്തിനു ശേഷം അസ്വാഭാവികത ആരോപിച്ചു മക്കൾ പരാതി നൽകിയതിൽ ദുരൂഹത ഉണ്ടെന്നുമാണ് സംഭവത്തിൽ കെ.സുധാകരൻ പറഞ്ഞത്.

ALSO READ: അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടി: എം വി ഗോവിന്ദൻ
അതേസമയം പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിച്ചതിനു പിന്നിൽ ആരുടെയും പ്രേരണ ഇല്ലെന്ന് പ്രതാപചന്ദ്രന്റെ മകൻ പ്രജിത് തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തിൽ ഉണ്ടായ സംശയങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അത് പൊതു മണ്ഡലത്തിലും ചർച്ചയായതാണ്. ഡി ജി പിക്ക് താൻ പരാതി നൽകിയെങ്കിലും കെ പി സി സി പ്രസിഡന്റിന്റെ നിർദേശ പ്രകാരം പിൻവലിച്ചുവെന്നും പ്രജിത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News