കെപിസിസി നേതൃമാറ്റം; ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ ആലുവയിൽ പ്രതിഷേധ പോസ്റ്റർ

കെ പി സി സി നേതൃമാറ്റത്തിനെതിരെ ആലുവയില്‍ പ്രതിഷേധ പോസ്റ്റര്‍. ഫോട്ടൊ കണ്ടാല്‍ സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്‍റൊ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കേണ്ടതെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. സേവ് കോണ്‍ഗ്രസ്സ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Also read: ‘സിപിഐഎം പ്രതിനിധി സംഘം 12 ന് ശ്രീനഗർ സന്ദർശിക്കും’: എം എ ബേബി

കെ പി സി സി പ്രസിഡന്‍റു സ്ഥാനത്തു നിന്ന് കെ സുധാകരനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ്സിനകത്ത് പ്രതിഷേധം ശക്തമായിരിക്കുന്നത്. മുന്‍ കെ പി സി സി പ്രസിഡന്‍റ് കെ മുരളീധരനാണ് ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ ആദ്യം രംഗത്തുവന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഫോട്ടോ കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡന്‍റ് എന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു മുരളീധരന്‍റെ പരിഹാസം.

ഇതിനു പിന്നാലെ ആലുവയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പ്രതിഷേധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.മുരളീധരന്‍ പറഞ്ഞ വാചകങ്ങള്‍തന്നെയായിരുന്നു പ്രതിഷേധ പോസ്റ്ററലുമുണ്ടായിരുന്നതെന്നത് ശ്രദ്ധേയം. ഫോട്ടൊ കണ്ടാല്‍ സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്‍റൊ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കേണ്ടതെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. സേവ് കോണ്‍ഗ്രസ്സ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.സുധാകരനെ മാറ്റാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പുള്ള ഇത്തരം പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ്സിന്‍റെ ദേശീയ നേതൃത്വത്തെത്തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News