അളിയന്റെ നിയമനം; കെ പി സി സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ വിമർശനം

ബന്ധു നിയമനത്തിൽ പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ കെപിസിസി സമ്പൂർണ്ണ നേതൃയോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു എന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നു എന്നും മുതിർന്ന നേതാക്കൾ വിമർശിച്ചു. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് നിയമനം നൽകിയത്. ഇത് വലിയ വിവാദമായിരുന്നു.

അതേസമയം യോഗത്തിൽ പാർട്ടിയും സർക്കാരും ഒരുമിച്ചു പോകണമെന്ന് പിജെ കുര്യൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ സമ്പൂർണ്ണ നേതൃയോഗം ഇന്ദിരാഭവനിൽ തുടരുകയാണ്. അതേസമയം എൻജിഒ അസോസിയേഷനിലെ തർക്കം, പുതിയ കെപിസിസി അധ്യക്ഷൻ ആര് എന്നതിൽ അടക്കമുള്ള അഭിപ്രായങ്ങൾ നേതാക്കൾ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന.

ALSO READ: ‘പി എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കെ എം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി ?’; യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദ വേല ചെയ്യുന്നുവെന്ന് വി ശിവൻകുട്ടി

ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആൾ ആണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയ നേതാവാണ് എന്നുമാണ് സംഭവത്തിൽ ന്യായീകരണവുമായി സണ്ണി ജോസഫ് എത്തിയത്. അദ്ദേഹം തന്റെ ചീഫ് ഏജന്റായും പ്രവർത്തിച്ചിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പതിമൂന്ന് സ്റ്റാഫുമാരിൽ രണ്ട് പേരാണ് അഡീഷമൽ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത് ഇതിൽ ഒരാളായാണ് സഹോദരീ ഭർത്താവ് ബെന്നിയ്ക്ക് നിയമനം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News