ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം നല്‍കി കെ പി സി സി അംഗങ്ങള്‍; വയനാട്ടില്‍ കലഹം

ബത്തേരിയില്‍ തുടങ്ങിയ ബ്ലോക്ക് പ്രസിഡന്റ് കലഹം ജില്ലാ കോണ്‍ഗ്രസില്‍ വന്‍ ഭിന്നതയായി മാറിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പില്‍ വരെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് മുന്‍ കാലങ്ങളെക്കാള്‍ സങ്കീര്‍ണ്ണമാണ്. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയുടെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്ന പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ എം നിഷാന്തിനെതിരെയാണിപ്പോല്‍ പരസ്യപോര്. ഈ ആരോപണത്തില്‍ സംഘടനാ അച്ചടക്ക നടപടിയും നിഷാന്തിനെതിരെയുണ്ടായിരുന്നു. കെ പി സി സി അംഗം അഡ്വ എന്‍ കെ വര്‍ഗ്ഗീസ് പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശമാണ് പോരിന് മൂര്‍ച്ചകൂട്ടിയത്. നിഷാന്തിന്റെ പരിപാടികളില്‍ ആളെ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിക്കുന്ന ഓഡിയോ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്.

Also Read: മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടത് 249 പള്ളികള്‍, കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയം: മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ്

ഡി സി സി നല്‍കിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ മാനന്തവാടിയില്‍ നിന്ന് എ എം നിഷാന്തിന്റെ പേരില്ലായിരുന്നു.കെ പി സി സി പ്രസിഡന്റ് നേരിട്ട് ഇദ്ദേഹത്തിന് ചുമതല നല്‍കിയത് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണ ആഹ്വാനം ശക്തമാവുന്നത്.ഐ ഗ്രൂപ്പ് ആയിരുന്ന നിഷാന്ത് സുധാകരന്‍ പക്ഷമാണിപ്പോള്‍. ഓഡിയോ സന്ദേശം തെളിവായി പരാതി നല്‍കാനൊരുങ്ങുകയാണ് ഒരു വിഭാഗം.ബ്ലോക്ക് പ്രസിഡന്റ് പ്രഖ്യാപനം മറ്റിടങ്ങളിലും ഇതേ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും കാരണമായിരുന്നു.യൂണിറ്റ് പുനസംഘടന കൂടി പാളിയാല്‍ പരസ്യപൊട്ടിത്തെറിയിലേക്ക് ജില്ലാ കോണ്‍ഗ്രസ് നീങ്ങുമെന്നാണ് വിവരം. വിട്ടുവീഴ്ചക്ക് വിധേയരാവണ്ടെന്ന് എ ഗ്രൂപ്പ് തീരുമാനിച്ചതോടെ പ്രശ്‌നപരിഹാരം കെ പി സി സിക്ക് വിട്ടിരിക്കുകയാണ് ജില്ലാ നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News