ആരാകും പുതിയ കെപിസിസി അധ്യക്ഷൻ? ച‌ർച്ചയ്ക്കായി ദീപാ ദാസ് മുൻഷി കേരളത്തിൽ

congress

പുതിയ കെപിസിസി അധ്യക്ഷൻ ആരാകുമെന്ന ചർച്ചകൾ കോൺ​ഗ്രസിൽ സജീവം. ഇതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സംസ്ഥാനത്തെത്തിയിരിക്കുകയാണ്. മുതിർന്ന നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്ന സാഹചര്യത്തിലാണ് വിശദമായ ചർച്ച.

also read:സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരന്റെ അവയവങ്ങൾ ഇനി അഞ്ചുപേർക്ക് പുതുജീവനേകും

കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ സി ജോസഫ്, മാത്യു കുഴൽനാടൻ എന്നീ പേരുകളാണ് പ്രധാനമായും ഉയരുന്നത്. മുതിർന്ന നേതാക്കൾ കെപിസിസി ആസ്ഥാനത്ത് എത്തി ദീപ ദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തും. അന്തിമ തീരുമാനം രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമായിരിക്കും ഉണ്ടാകുക. ബോർഡ്, കോർപ്പറേഷൻ വീതം വെപ്പ് കെപിസിസി അധ്യക്ഷനെ തീരുമാനിച്ച ശേഷം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News