ആധാരപ്രകാരം 3 കോടി 21 ലക്ഷം, 5 കോടി കൊടുത്താണ് വയനാട് പുനരധിവാസത്തിനായി ഭൂമി വാങ്ങിയതെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ കള്ളം പൊളിയുന്നു; രേഖകള്‍ കൈരളി ന്യൂസിന്

5 കോടി കൊടുത്താണ് കോൺഗ്രസ് ഭൂമി വാങ്ങിയതെന്ന കെ പി സി സി പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞത് കള്ളമാണെന്നുള്ള തെ‍ളിവുകള്‍ പുറത്ത്. കെ പി സി സി പ്രസിഡൻ്റിൻ്റെ പേരിലുള്ള പ്രസ്തുത സ്ഥലത്തിൻ്റെ ആധാരപ്രകാരം 3 കോടി 21 ലക്ഷമാണ് നൽകിയതെന്നാണ് രേഖകളിൽ പറയുന്നത്. ഇതിലൂടെ ഒന്നേ മുക്കാൽ കോടിയുടെ തട്ടിപ്പെന്നാണ് മനസിലാക്കുന്നത്.

എന്നാൽ സ്ഥലത്തിൻ്റെ ആധാരപ്രകാരം 3 കോടി 21 ലക്ഷമാണ് (3,21,25,500) സ്ഥലത്തിന് കൊടുത്തതായാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ചയാണ് അഞ്ച് കോടി മുടക്കിയാണ് ഭൂമി വാങ്ങിയതെന്ന് സണ്ണി ജോസഫ് പറഞ്ഞത്. എന്നാൽ രേഖകള്‍ പുറത്തുവന്നതോടുകൂടി വീണ്ടും കോണ്‍ഗ്രസിൻ്റെ കള്ളം പൊളിയുകയാണ്.

ALSO READ: യുഡിഎഫ് ഭരിക്കുമ്പോൾ വല്ലാത്ത നിരാശ ജനങ്ങൾക്കുണ്ടായിരുന്നു, ഇപ്പോൾ കാലം മാറി: മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റിന്റെ അവകാശവാദവും രേഖയിലെ കണക്കും വെച്ച് നോക്കുമ്പോൾ ഒന്നേമുക്കാൽ കോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാകുന്നു. വയനാട്ടിലെ മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതർക്കായി പ്രത്യേക ആപ്പ്‌ ഉപയോഗിച്ചാണ് കോൺഗ്രസ്‌ പണപ്പിരിവ് നടത്തിയത്. എന്നാൽ ദുരന്തം നടന്ന് ഇത്രയും നാള്‍ പിന്നിട്ടിട്ടും വീടിനുള്ള കല്ല് വെച്ചതല്ലാതെ ബാക്കി പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News