
റോഡുകള്‍ ഇപ്പോള്‍ നന്നായതു കൊണ്ട് ഓടിയെത്താൻ പ്രയാസമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പ്രമുഖ മാധ്യമത്തോട് പേരാവൂർ യു ഡി എഫ് സ്ഥാനാർഥിയായ കെ പി പി സി സി അദ്ധ്യക്ഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അബദ്ധത്തിലാണെങ്കിലും ഇടതുസർക്കാരിൻ്റെ ഭരണനേട്ടം അദ്ദേഹം എടുത്ത് പറയുകയായിരുന്നു.
യുഡിഎഫിൻ്റെ ഭരണകാലത്ത് റോഡിലെ കുഴികളിൽ വാഴ വെച്ച് പ്രതിഷേധിക്കേണ്ട ഗതികേട് കേരളത്തിലുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മാറി കേരളത്തിലെ റോഡുകളെ മികച്ച രീതിയിൽ മാറ്റിയെടുത്തത് എൽ ഡി എഫ് സർക്കാരായിരുന്നു. അറിയാതെയാണെങ്കിലും കെ പി സി സി അദ്ധ്യക്ഷൻ പറഞ്ഞത് കേരളത്തിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വലിയ മാറ്റത്തെക്കുറിച്ച് തന്നെയാണ്.
ALSO READ: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ
അതേസമയം, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ജനങ്ങൾക്കു മുന്നിൽ വെക്കുന്ന ചർച്ചാവിഷയം. അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണ് വലതുപക്ഷം ചെയ്യുന്നത്. പത്ത് വർഷം മുൻപത്തെ യുഡിഎഫ് ഭരണകാലം ഇരുണ്ടകാലം തന്നെയായിരുന്നു. പ്രത്യക്ഷത്തിൽ സർക്കാരിൻ്റെ നേട്ടങ്ങളെ പ്രതിപക്ഷം എതിർക്കുമ്പോള്‍ പരോക്ഷമായി പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ ഓരോരുത്തർക്കും വികസനത്തിൻ്റെ സ്വാദ് എത്തിച്ച എൽഡിഎഫ് സർക്കാരിൻ്റെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നതിന് തുല്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

