ഐ എന്‍ ടി യു സിക്ക് താക്കീതുമായി കെ പി സി സി; കാരണം എസ് യു സി ഐ നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞത്

r-chandrasekhar-intuc-kpcc

എസ് യു സി ഐ നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന് താക്കീതുമായി കെ പി സി സി. കോണ്‍ഗ്രസ് പരസ്യ പിന്തുണ നല്‍കിയ സമരത്തെ തള്ളിപ്പറഞ്ഞത് പാര്‍ട്ടി വിരുദ്ധ നടപടി എന്നാണ് വിമര്‍ശനം. അതേസമയം, ആര്‍ ചന്ദ്രശേഖരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും വീണ്ടും രംഗത്തെത്തി.

എസ് യു സി ഐ നേതൃത്വത്തിലുള്ള ആശമാരുടെ അനിശ്ചിതകാല സമരം അനാവശ്യം എന്നായിരുന്നു ഐ എന്‍ ടി യു സിയുടെ നിലപാട്. സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലും ആര്‍ ചന്ദ്രശേഖരന്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ഡി സി സി, കെ പി സി സിക്ക് പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കെ പി സി സി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. കെ പി സി സി പ്രസിഡന്റ് ആണ് ഇക്കാര്യം ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടത്.

Read Also: കെ പി സി സി തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് അട്ടിമറിക്കുന്നുവെന്ന്; ആര്‍ ചന്ദ്രശേഖരനെതിരെ തിരുവനന്തപുരം ഡി സി സി

കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്താല്‍ അതിന് മേലെ പറയാന്‍ ഒരു പോഷക സംഘടനകള്‍ക്കും അധികാരമില്ലെന്ന് സെക്രട്ടറിയേറ്റ് നടയിലെ സമരവേദിയില്‍ എത്തിയ കെ മുരളീധരന്‍ പ്രതികരിച്ചു. ചന്ദ്രശേഖരനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സി ഐ ടി യു, എ ഐ ടി യു സി, എസ് ടി യു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും എസ് യു സി ഐ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News