
ഭരണഘടനയുടെ ശില്പിയായ അംബേദ്കറുടെ പേര് കേൾക്കുമ്പോൾ പോലും അസ്വസ്ഥരാകുന്നവർ ഇന്ന് പാർലമെന്റിൽ പോലുമുണ്ടെന്ന് മുഖ്യമന്ത്രി. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും നവോത്ഥാന പ്രസ്ഥാനങ്ങൾ കരുത്തു നേടി എന്നാൽ കേരളത്തിൽ മാത്രമേ അതിന് തുടർച്ച ഉണ്ടായുള്ളൂവെന്നും മറ്റു സംസ്ഥാനങ്ങളിൽ അതിന് തുടർച്ച ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചത് വലിയമാറ്റമാണ്. കേരളത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരത്ത് സ്കൂളുകൾ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മാത്രം 5000 കോടിയിലധികം രൂപയാണ് സർക്കാർ അതിനുവേണ്ടി ചിലവഴിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഇത് ഏറ്റവും കൂടുതൽ സഹായമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also read: ഇതെന്തോന്നിത് കോൺഗ്രസുകാരേ… ?രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രവർത്തകർ
ജാതി വിരുദ്ധ മനോഭാവം ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും, രാജ്യത്ത് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാരുകൾ പിൻമാറുന്ന സാഹചര്യമാണുള്ളതെന്നും എന്നാൽ കേരളം ഇതിൽ നിന്നെല്ലാം വിഭിന്നമായാണ് നിലകൊള്ളുന്നതെന്നും കേരളത്തെ ലോകം ശ്രദ്ധിക്കുന്ന അവസ്ഥയിൽ എത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്തെയും ആരോഗ്യ രംഗത്തെയും മാറ്റങ്ങൾ നാടിനാകെ ഗുണകരമായി. 5000 കോടിയിലധികം സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് ചിലവഴിച്ചു. ആരോഗ്യ രംഗത്ത് വൻ മാറ്റമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിൽ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കി.
Also read: സ്ഥാനാർഥികൾ എവിടെ സതീശാ ? മുന്നണിക്കുള്ളിലെ സീറ്റ് ധാരണ പോലും തീരുമാനം ആകാതെ യുഡിഎഫ്
കേരളം ലോകം ശ്രദ്ധിക്കുന്ന നിലയിലേക്ക് ഉയർന്നു എന്നതിന് മികച്ച രീതിയിലുള്ള ഉദാഹരണമാണ് സംസ്ഥാനത്തെ മാലിന്യ സംസ്കരണ രംഗത്തുണ്ടായ മാറ്റങ്ങൾ. ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം സർക്കാർ കൈക്കൊണ്ട നടപടികളിലൂടെ കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് അവിടെ സ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ 2.5 ശതമാനം മാത്രമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പട്ടിക വിഭാഗങ്ങൾക്ക് ഏറ്റവും ഉയർന്ന ബജറ്റ് വിഹിതം അനുവദിക്കുന്നതും കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

