കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ, പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല: കെ ആർ മീര

KR meera About Pinarayi vijayan

കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ പിണറായി വിജയനോളം ചുമതലാബോധവും കാര്യപ്രാപ്തിയുമുള്ള മറ്റൊരു മുഖ്യമന്ത്രിയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. ഫേസ്ബുക്കിലായിരുന്നു കെ ആർ മീരയുടെ പ്രതികരണം. തനിക്ക് പിണറായി വിജയനുമായുള്ള അനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു കുറിപ്പ്.

പിണറായി വിജയനെതിരേയുള്ള സോഷ്യൽ മീഡിയ കലാപങ്ങൾ പ്രധാനപ്പെട്ട മറ്റേതോ പ്രശ്നങ്ങളിൽനിന്നുള്ള ശ്രദ്ധ തിരിക്കലാണെന്നു ഞാൻ വിശ്വസിക്കുന്നുവെന്നും കെ ആർ മീര പറയുന്നു. ഒരാവശ്യത്തിനായി മുഖ്യമന്ത്രിയെക്കാണാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റിയും സോഷ്യൽ മീ‍ഡിയ കുറിപ്പിൽ ഉണ്ട്.

Also read: എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്: പിണറായി വിജയൻ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ശ്രീ പിണറായി വിജയനെ ഏറ്റവും ശക്തമായും ഹീനമായും അവഹേളിക്കുന്നവരിൽ പലരുടെയും സത്യസന്ധതയില്ലായ്മയും ആർജവമില്ലായ്മയും നേരിട്ടറിയുന്നതുകൊണ്ട് അദ്ദേഹത്തിന് എതിരേയുള്ള സോഷ്യൽ മീഡിയ കലാപങ്ങൾ പ്രധാനപ്പെട്ട മറ്റേതോ പ്രശ്നങ്ങളിൽനിന്നുള്ള ശ്രദ്ധ തിരിക്കലാണെന്നു ഞാൻ വിശ്വസിക്കുന്നു. സുഹൃത്തായ പ്രീതയോടൊപ്പം ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ഒരു അഭ്യർത്ഥനയുമാണു ഞാൻ ആദ്യമായും അവസാനമായും മുഖ്യമന്ത്രിയുടെ ഓഫിസിൽ ചെന്നത്. ഞങ്ങൾക്ക് അനുവദിച്ച പത്തു മിനിറ്റിൽ, ആ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അദ്ഭുതപ്പെടുത്തി. എന്റെ നിരീക്ഷണത്തിലും അനുഭവത്തിലും, കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ, ശ്രീ പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News