
കോണ്‍ഗ്രസിന്റെ നയവ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്കണ്ഠ ഉന്നയിക്കുന്ന ആദ്യത്തെ ആള്‍ അല്ല എഴുത്തുകാരി കെആര്‍ മീര എന്നത് മനസ്സിലാക്കണമെന്ന് അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസ് പാര്‍ടി ഗാന്ധിയില്‍ നിന്നും ദേശീയപ്രസ്ഥാനം മുന്നോട്ടു വെച്ച ജനാധിപത്യമൂല്യങ്ങളില്‍ നിന്നും അകന്നുപോകുന്നതിന്റെ ദുഃഖവും അമര്‍ഷവുമാണ് അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരമേറ്റ കാലം മുതല്‍ ദേശീയസമര സേനാനികള്‍ അടക്കമുള്ളവര്‍ ഈ ദുഃഖം പങ്കുവെച്ചിരുന്നു. കേരളത്തില്‍ ‘കേരള ഗാന്ധി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കെ കേളപ്പന്‍ തന്നെ ഒരു ഉദാഹരണം.
Read Also: സംഘപരിവാറിനെതിരെ ഒന്നിച്ച് പോരാടാനുള്ള ഊര്‍ജം പകരുന്നതാണ് സാകിയ ജഫ്രിയുടെ സ്മരണകളെന്ന് മുഖ്യമന്ത്രി
സംസ്‌കാരിക പ്രതിഭകള്‍ക്ക് നേരെ കൊടുവാളെടുത്തു നില്‍ക്കുകയാണ് സംഘപരിവാറിന്റെ അധികാര ഭീകരത. അതിനെ തൃണവത്ഗണിച്ച് ശക്തമായി വിമര്‍ശിക്കാന്‍ തയ്യാറായ എഴുത്തുകാരിയെ അഭിനന്ദിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണം. സങ്കുചിതമായ കക്ഷിചിന്തകള്‍ കൈവെടിഞ്ഞ്, കെആര്‍ മീരയുടെ വിമര്‍ശനത്തെ പോസിറ്റീവായി കണ്ട് നിലപാടുകള്‍ തിരുത്തുവാന്‍ കോണ്‍ഗ്രസ് പാര്‍ടി സനദ്ധമാവുകയാണ് വേണ്ടത്. കാരണം രാഷ്ട്രീയ പാര്‍ടിയല്ല; മനുഷ്യനും സമൂഹവും അതിന്റെ രൂപമായ രാഷ്ട്രവുമാണ് പ്രധാനമെന്നും അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ പൂർണരൂപത്തിൽ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

