പ്രേമത്തിന്റെ സ്‌ക്രിപ്റ്റില്‍ ലാലേട്ടന്‍ ഉണ്ടായിരുന്നു, ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു അത്: കൃഷ്ണ ശങ്കര്‍

പ്രേമമെന്ന സിനിമയുടെ സ്‌ക്രിപ്റ്റെഴുതുമ്പോള്‍ അതില്‍ ലാലേട്ടന് ചെറിയ ഒരു വേഷമുണ്ടായിരുന്നുവെന്ന് നടന്‍ നടന്‍ കൃഷ്ണ ശങ്കര്‍. ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു അത്. പിന്നെ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാമെന്ന് നോക്കിയപ്പോള്‍ അതില്‍ നിന്നും പോയതാണെന്നും താരം പറഞ്ഞു.

Also Read : സുഹൃത്തിനെ എസ്‌ഐ അടിച്ച് കൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റാണ് കാണിച്ച് തന്നത്, റെഫെറന്‍സ് അതായിരുന്നു.പ്രേമം എഴുതുമ്പോള്‍ കോയ ആണെങ്കിലും ജോര്‍ജ് ആണെങ്കിലും ശംഭു ആണെങ്കിലും ഞങ്ങളൊക്കെ തന്നെയായിരുന്നു അതെന്നും കൃഷ്ണ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പ്രേമം സിനിമയില്‍ ലാല്‍ സാര്‍ (മോഹന്‍ ലാല്‍) ഉണ്ടായിരുന്നു ശരിക്കും. അതിന്റെ സ്‌ക്രിപ്റ്റെഴുതുമ്പോള്‍ അതില്‍ ലാലേട്ടന് ചെറിയ ഒരു വേഷമുണ്ടായിരുന്നു. ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു. പിന്നെ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാമെന്ന് നോക്കിയപ്പോള്‍ അതില്‍ നിന്നും പോയതാണ്.

അല്‍ഫോണ്‍സ് പുത്രന്‍ എന്തായാലും ലാലേട്ടനെ വെച്ച് സിനിമ ചെയ്യും. പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റാണ് കാണിച്ച് തന്നത്, റെഫെറന്‍സ് അതായിരുന്നു.പ്രേമം എഴുതുമ്പോള്‍ കോയ ആണെങ്കിലും ജോര്‍ജ് ആണെങ്കിലും ശംഭു ആണെങ്കിലും ഞങ്ങളൊക്കെ തന്നെയായിരുന്നുവത്.

കോളേജിലും ഞങ്ങള്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നെ കുറച്ചുകൂടി ആളുകള്‍ അറിയുന്ന സിനിമ പ്രേമമായിരിക്കും. ഞാന്‍ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ഞാന്‍ വളരെ വ്യത്യസ്തമായി ചെയ്തെന്ന് എനിക്ക് തോന്നിയ സിനിമ കൊച്ചാള്‍ എന്ന സിനിമയായിരുന്നു,’ കൃഷ്ണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News