അഹാന കൃഷ്ണ വിവാഹിതയാകുന്നു ? ഒപ്പം ഇഷാനിയും ? സൂചനകൾ നൽകി കൃഷ്ണകുമാർ

KRISHNAKUMAR ABOUT AHANA ISHANI MARRIAGE

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന താരമാണ് അഹാന കൃഷ്ണ. ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ അഹാനയെ കാണാൻ സാധിക്കും. അഹാനയുടെ ഏറ്റവും​ അടുത്ത സുഹൃത്താണ് നിമിഷ് രവി. ഇരുവരും തമ്മിൽ ഒരുപാട് നാളത്തെ സൗഹൃദമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ അഹാനയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ കൃഷ്ണകുമാർ നൽകിയ സൂചനകളാണ് ചർച്ചയാകുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മറ്റു രണ്ടു മക്കളുടെ വിവാഹത്തിന്റെ സൂചനകൾ താരം പങ്കുവച്ചത്.

താൻ വിവാഹിതയാകാൻ പോകുകയാണെന്ന കാര്യം അഹാന കഴിഞ്ഞ ദിവസം മെസേജിലൂടെ അറിയിച്ചുവെന്ന് കൃഷ്ണകുമാർ പറയുന്നു. മക്കളുടെ പങ്കാളികൾ വീട്ടിൽ വരുന്നതിനോട് അദ്ദേഹത്തിന് പൂർണ്ണ സമ്മതമാണ്. പണ്ട് താനും സിന്ധുവിനെ ഇതുപോലെ വീട്ടിൽ കൊണ്ടുപോകാറുണ്ടായിരുന്നു എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് എല്ലാവർക്കും കൃത്യമായി അറിയാവുന്നത് വലിയൊരു സമാധാനവും സൗകര്യവുമാണെന്ന് അദ്ദേഹം പറയുന്നു. അശ്വിൻ, അർജുൻ, നിമിഷ് എന്നിവരോട് എന്ത് കാര്യമുണ്ടെങ്കിലും തനിക്ക് ഇപ്പോൾ തന്നെ ആവശ്യപ്പെടാം.

ALSO READ: ഓസ്കാർ നേടിയ സിനിമകൾ കാണാൻ ഇനി വേറെങ്ങും കറങ്ങി നടക്കണ്ട; ശരിയായ വഴി കാണിച്ചു തരാം

നിമിഷിന്റെ അച്ഛൻ രവിയെ തനിക്ക് 35 വർഷമായി അറിയാം. അദ്ദേഹം ഒരു സിനിമാ നിർമ്മാതാവായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അഹാനയും നിമിഷും ചേർന്ന് ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോഴാണ് താൻ ആദ്യമായി നിമിഷിനെ പരിചയപ്പെടുന്നത്. നിമിഷിന്റെ വളർച്ച അതിശയകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അച്ഛൻ സിനിമയിൽ അനുഭവിച്ച സാമ്പത്തിക നഷ്ടങ്ങൾക്കും കഷ്ടപ്പാടുകൾക്കും ദൈവം മക്കളിലൂടെ നൽകുന്ന പ്രതിഫലമാണ് നിമിഷിന്റെ ഈ വിജയം എന്ന് കൃഷ്ണകുമാർ കരുതുന്നു. നിമിഷ് വളരെ വിനീതനും ലളിതവുമായ സ്വഭാവത്തിനുടമയാണെന്നും, അത് മാതാപിതാക്കളിൽ നിന്ന് ലഭിച്ച ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News