
തിരുവനന്തപുരം ആസ്ഥാനമായുള്ള മലയാള സാഹിത്യ അക്കാദമി & റിസർച്ച് സെന്ററിന്റെ പ്രഥമ “കൃതി സ്‌റ്റേറ്റ് വെൽഫയർ ഫെലോഷിപ്പ് 2025” പുരസ്ക്കാരത്തിന് ജയശ്രീ രാജേഷിന്റെ പ്രഥമ കവിതാസമാഹാരം ‘വേനൽശലഭങ്ങൾ ‘ അർഹമായി .
പ്രസ്‌തുത അവാർഡിന് അർഹമായ കൃതിയുടെ പ്രകാശനത്തിനോട് അനുബന്ധിച്ച് അക്കാദമി തിരുവനന്തപുരം (കഴക്കൂട്ടം) എൻ എസ് എസ് മന്ദിരത്തിൽവച്ച് 2025 ആഗസ്‌റ്റ് 31 ന് നടത്തുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
മുംബൈയിൽ അധ്യാപികയായ ജയശ്രീ മലയാളം മിഷൻ്റെ പ്രവർത്തനങ്ങളിലും സജീവമാണ്. പാലക്കാട് ജില്ലയിലെ മലമക്കാവ് (അരിക്കാട്) സ്വദേശിയാണ് ജയശ്രീ.
ENGLISH NEWS SUMMARY: Jayashree Rajesh’s first poetry collection ‘Venalshalabhangal’ has been awarded the first “Kriti State Welfare Fellowship 2025” award by the Thiruvananthapuram-based Malayalam Sahitya Akademi & Research Centre.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here