“ആരാണ് യഥാർത്ഥ ശവം തൂക്കി?”; ഫണ്ട് കണക്കുകൾ നിരത്തി കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി കെ.എസ് അരുൺകുമാർ

ks-arunkumar-reply-to-raju-p-nair-wayanad-relief-fund-details

ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് വക്താവ് രാജു പി. നായർ ഉന്നയിച്ച അധിക്ഷേപങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ കണക്കുകൾ നിരത്തി മറുപടി നൽകി അഡ്വ. കെ.എസ്. അരുൺകുമാർ. വയനാട് ചൂരൽമല ദുരന്തത്തിന് ശേഷം സി.പി.ഐ.എം അഖിലേന്ത്യാ കമ്മിറ്റി എത്ര രൂപ പിരിച്ചു എന്ന ചോദ്യത്തിന് പാർട്ടി പുറത്തുവിട്ട കണക്കുകൾ നിരത്തിയാണ് അരുൺകുമാർ തിരിച്ചടിച്ചത്.

ചർച്ചയ്ക്കിടെ തന്നെ ‘ശവം തൂക്കി’ എന്ന് വിളിച്ച രാജു പി. നായരോട് അതേ ഭാഷയിൽ പ്രതികരിക്കുന്നില്ലെന്നും, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി പണശേഖരണം നടത്തിയാൽ അത് കൃത്യസമയത്ത് അർഹരിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ദുരന്തബാധിതർക്കായി കേന്ദ്ര കമ്മിറ്റി സമാഹരിച്ച തുകയുടെ പൂർണമായ കണക്ക് ഇന്ന് സിപിഐഎം. പുറത്തുവിട്ടിരുന്നു.

ALSO READ : കണക്കുകൾ വ്യക്തമാണ്; വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത് വിട്ട് സിപിഐഎം

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

ഇതാണ് എന്റെ പാർട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്.
നിമിഷങ്ങൾക്കുള്ളിൽ കോൺഗ്രസ് വക്താവ് ഉന്നയിച്ച സംശയത്തിന് മറുപടി നൽകിയിരിക്കുന്നു…….

മിസ്റ്റർ രാജു പി നായർ….. നിങ്ങളെന്നെ വിളിച്ചത് അരുൺകുമാർ ആണ് ശവം തൂക്കി എന്നതാണ്. സിപിഎമ്മിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ താങ്കൾ ഉന്നയിച്ച ഒരു ചോദ്യത്തിന് ഒന്ന് പരിശോധിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞപ്പോഴാണ് താങ്കളെ എന്നെ ശവം തൂക്കി എന്ന് വിളിച്ചത്. ആ പ്രയോഗത്തിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ഞാൻ താങ്കളെ തിരിച്ചു അതിസംബോധന ചെയ്യുന്നില്ല.

ALSO READ : വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി; 2011-16 യു.ഡി.എഫ് ഭരണം വികസന മുരടിപ്പിന്റെ കാലമെന്ന് വിമർശനം

താങ്കൾ എന്റെ സുഹൃത്ത് തന്നെയാണ്. ഏതായാലും രാജ്യത്ത് എവിടെ പ്രകൃതി ദുരന്തം ഉണ്ടായാലും സിപിഎമ്മിന്റെ സെന്റെറൽ കമ്മിറ്റി ആ ദുരന്തബാധിതരെ സഹായിക്കാൻ പണശേഖരണം നടത്തുകയും കൃത്യമായി, സമയബന്ധിതമായി ആ പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്യും. താങ്കൾ ചോദിച്ച ചോദ്യം സിപിഎം അഖിലേന്ത്യ കമ്മറ്റി വയനാട് ചൂരൽമല ദുരന്തത്തിന് ശേഷം എത്ര രൂപ പിരിച്ചു എന്നതാണ്?

30/7/2024 നാണ് സെൻട്രൽ കമ്മിറ്റി ബാങ്ക് അക്കൗണ്ട് വഴി പണശേഖരണത്തിന് ആഹ്വാനം നൽകിയത്. 21/3/2025 ന്92 ലക്ഷം രൂപയും 26/05/2025 ന് 99000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതിന്റെ രേഖയിതാ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി എം എ ബേബി എക്സ് ലൂടെ പുറത്തുവിട്ടിരിക്കുന്നു. എന്റെ പാർട്ടിക്ക് ഈ വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല

ഇനി പറയൂ ആരാണ് യഥാർത്ഥ ശവം തൂക്കി. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവശരീരം ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര?
ഫണ്ട് പിരിക്കാൻ ഉപയോഗിച്ച ആപ്പ് എവിടെ?
യൂത്ത് കോൺഗ്രസ് പിരിച്ച പണം എത്ര?
രാഹുൽ ഗാന്ധിയുടെ നൂറു വീട് എവിടെ? കോൺഗ്രസിന്റെ 100 വീട് എവിടെ?
നിങ്ങൾ ഇട്ട കല്ല് അവിടെ തന്നെ ഉണ്ടോ?
ഉരുളയ്ക്കു ഉപ്പേരി എന്ന പോലെ മറുപടി കൊടുക്കുന്നവർ തന്നെയാണ് കമ്മ്യൂണിസ്റ്റുകാർ. എന്നാലും എന്റെ പ്രിയ സുഹൃത്തിനെ ഞാൻ ശവംതീനി എന്ന് തിരിച്ചു വിളിക്കുന്നില്ല. മറിച്ച് താങ്കൾ താങ്കളുടെ ജീവിത കാലഘട്ടത്തിലെങ്കിലും വയനാടിലെ ദുരന്തബാധിതരുടെ പേരിൽ പിരിച്ച ആ കണക്ക് ഒന്ന് പുറത്തുവിടൂ…. പ്ലീസ്
അഡ്വ.കെ.എസ് അരുൺകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News