കര്‍ണാടക ബിജെപിയില്‍ തര്‍ക്കം; എല്ലാം യെദ്യൂരപ്പ കൈയ്യടക്കിയിരിക്കുന്നെന്ന് ഈശ്വരപ്പ, പാര്‍ട്ടി വിടാന്‍ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ തര്‍ക്കം. മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ഈശ്വരപ്പയുടെ തീരുമാനം. തന്റെ മകന് ഹവേരി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനാല്‍ ഷിമോഗ സീറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി.

ALSO READ:  ‘വി ഡി സതീശന്‍ 150 കോടി കള്ളപ്പണത്തിന് മുകളില്‍ അടയിരിക്കുന്നയാള്‍’: ഇ പി ജയരാജന്‍

തന്റെ തീരുമാനം പാര്‍ട്ടിയെ രക്ഷിക്കാനാണെന്നും അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ മുറുകെ പിടിച്ച് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ അനുയായികള്‍ നടത്തിയ യോഗത്തിലായിരുന്നു പുതിയ തീരുമാനം ഈശ്വരപ്പ അറിയിച്ചത്.

പാര്‍ട്ടി തനിക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചേക്കാം അല്ലെങ്കില്‍ പുറത്താക്കിയേക്കാം. എന്നാല്‍ താന്‍ ജയിച്ചാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ ബി വൈ യെദ്യൂരപ്പയാണ് ഷിമോഗയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകള്‍ ഗീതാ ശിവരാജ് കുമാറാണ് എതിര്‍സ്ഥാനാര്‍ത്ഥി.

ALSO READ:  കേരള പൊലീസ് തിരക്കി രാജസ്ഥാൻ വരെയെത്തി, ഭയന്ന് തട്ടിയെടുത്ത പണം തിരികെയയച്ചു; ടെലിഗ്രാം വഴി തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ആന്‍ഡ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി അംഗമായ യെദ്യുരപ്പ തന്റെ മകന് സീറ്റ് നല്‍കാമെന്നും പ്രചരണം നടത്താമെന്നും വാക്കുതന്നു ചതിച്ചെന്നും ഈശ്വരപ്പ ആരോപിക്കുന്നുണ്ട്. ബൊമ്മേയക്കും കേന്ദ്രമന്ത്രി ശോഭാ കരന്ത്‌ലജേയ്ക്കും സീറ്റ് ഉറപ്പാക്കിയ യെദ്യൂരപ്പ തന്റെ മകനെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹവേരി സീറ്റ് ബൊമ്മേയ്ക്കാണ് യെദ്യൂരപ്പ നല്‍കിയത്. യെദ്യൂരപ്പയുടെ സമ്മതത്തോടെ കന്തേഷ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഉറപ്പായും തന്റെ മകന്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ALSO READ:  മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; എബിവിപി നേതാവിനെതിരെ കേസ്

യെദ്യൂരപ്പയുടെ കൈകളിലാണ് ബിജെപി സംസ്ഥാന ഘടകമെന്നും ഒരു മകനെ എംപിയും മറ്റൊരു മകനെ എംഎല്‍എയും സ്റ്റേറ്റ് പ്രസിഡന്റുമാക്കിയെന്നും ഈശ്വരപ്പ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News