കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ മറുപടി നൽകും

കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് നിങ്ങൾക്ക് പരിഹാരം തരും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഇനി ഈ നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.

ALSO READ: തടവുപുള്ളികൾക്ക് പഠിക്കാൻ അവസരം; ഓൺലൈൻ എൽഎൽബി പഠനത്തിന് ഹൈക്കോടതിയുടെ അനുമതി

കെഎസ്ഇബിയുടെ പുതിയ വെബ്സൈറ്റ് ആയ kseb.in മുൻപുള്ള സൈറ്റിനെക്കാൾ സുതാര്യവും വേഗതയുള്ളതുമാകും. കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ തന്നെ ജനങ്ങൾക്ക് മുന്നിലെത്തുന്ന തരത്തിലാണ് പുതിയ സൈഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എത്ര സന്ദേശങ്ങളും വിളികളുമെത്തിയാലും ഹാങ് ആവുകയോ ബിസിയാവുകയോ ചെയ്യാത്ത തരത്തിലാണ് പുതിയ സൈറ്റെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.

ALSO READ:“ഹലോ ഗയ്‌സ് ഞാനിപ്പോ ആശൂത്രിയിലാണ്… പിന്നെ ഫ്ലിപ്കാർട്ടീന്ന് കിട്ടിയ വാച്ചും ഉണ്ട്…”; വൈറലായി ദേവൂട്ടിയുടെ ആശുപത്രി വ്ലോഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here