
സംസ്ഥാനത്ത് ഇന്നും കറണ്ട് കട്ട് ഉണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മുതൽ രാത്രി 12ന് ഇടയിൽ രണ്ടു ഘട്ടമായി വൈദ്യുതി നിയന്ത്രണം ഉണ്ടായി. ഇന്നും അതേ നില തുടരും. വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് വർദ്ധിച്ചതായി കെ എസ് ഇ ബിയുടെ വിശദീകരണം.
also read; തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഫണ്ട് യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ല; കെഎൻ ബാലഗോപാൽ
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

