
കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ പിടികൂടി. കെഎസ്ഇബി ചാത്തന്നൂർ സബ് ഡിവിഷനിലെ സബ് എഞ്ചിനീയർ തഴുത്തല സ്വദേശി നസീറിനെയാണ് പിടികൂടിയത്. വൈദ്യുതി കണക്ഷൻ നൽകുന്നതിനായാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
കൊല്ലം വിജിലൻസ് സംഘമാണ് സബ് എഞ്ചിനീയറെ പിടികൂടിയത്. 5000 രൂപയാണ് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി നസീർ വാങ്ങിയത്. വൈദ്യുതി കണക്ഷനായി ആറ് മാസത്തിൽ കൂടുതലായി അപേക്ഷ നൽകിയിട്ടും ലഭിച്ചിരുന്നില്ല. ഒടുക്കം സബ് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
A KSEB sub engineer has been arrested in a bribery case in Kollam. The arrested official, Naseer from Thazuthala, who works at the KSEB Chathannoor Sub Division, was caught by the Kollam Vigilance team while allegedly accepting a bribe for providing an electricity connection.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

