
കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിന്നും ഡിഎംഒ ആയി വിരമിച്ച ഡോ വൈ. എം. ഷീജ, തലസ്ഥാനത്ത് ദീർഘകാലം സേവനം ചെയ്ത് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഡോ അജിത അതിയേടത്ത്, കടക്കാവൂർ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ച അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഗണേഷ്ബാബു, ശ്രീകാര്യം ആയുർവേദ ഡിസ്‌പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഡോ ബിന്ദു, കിഴുവിലം ആയുർവേദ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഫിസിഷ്യൻ എഡിറ്റോറിയൽ ബോർഡ് അംഗം ഡോ ബീന എന്നിവർക്ക് യാത്ര അയപ്പു നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഡി സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിജെ സെബി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഡോ ഹരികുമാർ നമ്പൂതിരി സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിംഗ് നടത്തി. ജില്ലാ പ്രസിഡൻ്റ് ഡോ ഷാജി ബോസ് അധ്യക്ഷനായ ചടങ്ങിന് ജില്ലാ സെക്രട്ടറി ഡോ രശ്മി സ്വാഗതം ആശംസിച്ചു.
റിട്ട. മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. സത്യശീലൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ ദുർഗ്ഗ പ്രസാദ്, ജോയിൻ്റ് സെക്രട്ടറി ഡോ ഷൈൻ, ദക്ഷിണ മേഖല കൺവീനർ ഡോ ശിവകുമാർ,വനിത കമ്മിറ്റി വൈസ് ചെയർപേഴ്സൺ ഡോ സ്മിത ഗണേഷ് , വനിത കമ്മിറ്റി ട്രഷറർ ഡോ ഇന്ദു.ജി. കുമാർ, ഡോ അജിത ഐ ടി, ഡോ ഷർമദ് ഖാൻ , ഡോ സിസലറ്റ് , ഡോ ആനന്ദ് , ഡോ പ്രമോദ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് യാത്ര അയപ്പ് നൽകിയ ഡോ വൈ എം ഷീജ, ഡോ. അജിത അതിയേടത്ത്,ഡോ ഗണേഷ് ബാബു, ഡോ ബിന്ദു , ഡോ ബീന തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.ജില്ലാ ട്രഷറർ ഡോ ഷാജിത ഷാഹുൽ കൃതജ്ഞത രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here