
കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ (KSGAMOA) നേതൃത്വത്തിൽ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ ആൻ്റണി രാജു എംഎൽഎ അസോസിയേഷൻ ആസ്ഥാന മന്ദിരത്തിൽ നിർവഹിച്ചു. ഡോക്ടർമാരുടേത് അടക്കമുള്ള സംഘടനകൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് ഏറ്റവും അനിവാര്യമാണ് എന്നും, അവർ സാമുഹ്യപ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘടനയുടെ പ്രധാന ആവശ്യങ്ങളായ കരിയർ അഡ്വാൻസ്മെൻ്റ് സ്കീം , പൊതുസ്ഥലം മാറ്റത്തിലെ അപാകതകൾ എന്നിവ പരിഹരിക്കുന്നതിന് ഇടപെടാം എന്നും അദ്ദേഹം ഉറപ്പ് നൽകി.
Also Read: യാത്രക്കാർക്ക് ‘ഇടക്കാലാശ്വാസം’; തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍ സ്പെഷ്യൽ ട്രെയിന്‍
അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ ജയറാം അധ്യക്ഷൻ ആയിരുന്നു, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ വി. ജെ.സെബി സ്വാഗതം ആശംസിച്ചു, രക്ഷാധികാരി ഡോ. ആർ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി, അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ തൊടിയൂർ ശശികുമാർ, സംസ്ഥാന ട്രഷറർ ഡോ ഹരികുമാർ നമ്പൂതിരി എക്സിക്യൂട്ടിവ് അംഗം ഡോ ദുർഗ്ഗ പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ ജിൻഷിദ് സദാശിവൻ, ജോയിറ്റ് സെക്രട്ടറിമാരായ ഡോ. എസ്.ഷൈൻ, ഡോ ബിജോയ്, ഡോ ജയരാജ്, വനിത കമ്മിറ്റി ചെയർപേഴ്സൺ ഡോ വഹിദ റഹ്മാൻ, കൺവീവർ ഡോ ആശ, ജില്ലാ പ്രസിഡൻ്റ് ഡോ ഷാജി ബോസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ രശ്മി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here