സാധാരണക്കാരെ തെരുവിലിറക്കി വിടുന്ന യുഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെഎസ്‌കെടിയു

KSKTU

പത്തനംതിട്ട: സാധാരണക്കാരെ തെരുവിലിറക്കി വിടുന്ന യുഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെ എസ്‌ കെ ടി യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ആനാവൂ‍ർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു.

അടുത്തിടെ ഇടുക്കിയിലും ഇപ്പോൾ എറണാകുളത്തും പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനുള്ള വലിയ ശ്രമമാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ അധികാരമേറ്റതോടെ കിടപ്പാടം ഇല്ലാതെ നൂറുകണക്കിന്‌ പേർ വഴിയിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ജി സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കൈകോടാലിയായി അധപതിക്കുന്നു’: സിപിഐഎം ആലപ്പു‍ഴ ജില്ലാ സെക്രട്ടറിയേറ്റ്

ചടങ്ങിൽ സി രാധാകൃഷ്‌ണൻ, പി എസ്‌ കൃഷ്‌ണകുമാർ, എം എസ്‌ രാജേന്ദ്രൻ, പി കെ സത്യവൃതൻ, എസ്‌ ഷിബു, ടി എ രാജേന്ദ്രൻ, രാധ രാമചന്ദ്രൻ, മിനി അശോകൻ, റോബിൻ കെ തോമസ്‌, വത്സകുമാർ, അനീഷ്‌ വിശ്വനാഥ്‌ എന്നിവരും സംസാരിച്ചു.

ALSO READ: ‘പാരിയത്ത്‌ കാവിൽ വീടുകളില്‍ കയറി പൊലീസ്‌ അക്രമം നടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം’: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News