
കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് റിപ്പോർട്ട്.
മലപ്പുറം ഡിപ്പോയിൽ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ആണ് പുലർച്ചെ നാലു മണിയോടെ നഞ്ചൻകോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടത്തിൽ പെട്ടത്.
Read Also: കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കുത്തേറ്റത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ
മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബാംഗ്ലൂരിനു പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4മണിയോടെ മാണ്ഡ്യയ്ക്ക് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണാണ് മരണം സംഭവിച്ചത്. വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയതാണ് ഡ്രൈവർക്ക് ജീവൻ നഷ്ടപെടാൻ ഇടയായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

