നെയ്യാറ്റിന്‍കരയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 29 പേര്‍ക്ക് പരിക്ക്, ഒരു ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 29 പേ‍ർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂട്ടിലാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.

പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലുമായി പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

Also Read : കുസാറ്റ് ടെക് ഫെസ്റ്റ് അപകടം; മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News