മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

മലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വാൻ ഡ്രൈവ്രർ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. എടപ്പാൾ മേൽപ്പാലത്തിൽ ആണ് സംഭവം നടന്നത്.പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

ALSO READ: ‘മമ്മൂട്ടി ഇൻ സിംഗപ്പൂർ’; വൈറലായി പുതിയ ലുക്കും

പിക്കപ്പ് വാനിലെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി.ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.പരിക്കേറ്റ മറ്റ് യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല .

ALSO READ: ഇനി പെട്ടെന്ന് യുപിഐ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here