തൃശ്ശൂരിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു; 10 പേർക്ക് പരുക്ക്

തൃശ്ശൂർ മാളയിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസിടിച്ച് 10 പേർക്ക് പരുക്കേറ്റു. രാവിലെ 9 മണിയോടെ മാള-കൊടകര റോഡിലെ കാവനാടാണ് അപകടമുണ്ടായത്.

Also read:19 -കാരനായ പിതാവ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

പരിക്കേറ്റവർ മാളയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല. കുറുമശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള പുരയിടത്തിലേക്ക് മണ്ണുമായി എത്തിയശേഷം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. അപകടത്തിനിടയാക്കിയ ലോറി മാള പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News