
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്ക്. പുലർച്ചെ മൂന്ന് മണിക്ക് ആണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബസും തൃശൂരിൽ നിന്നും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല.
പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉന്നക്കാവ് സ്വദേശി മത്തായി ആണ് മരിച്ചത്. 56 വയസ്സായിരുന്നു. പത്തനംതിട്ട കൊറ്റനാട് അപകടം നടന്നത്. ലോറി പുറകോട്ട് എടുക്കുന്നതിനിടെ മറിയുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അപകടം സംഭവിച്ചത്. ലോറി കഴുകി വൃത്തിയാക്കിയ ശേഷം വാഹനത്തിൽ കയറി പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ഇരുന്ന വശത്തേക്കാണ് ലോറി മറിഞ്ഞത്, മത്തായി ഇതിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

