പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്ക് സര്‍വ്വീസ് പോകാന്‍ എത്തിയ ഡ്രൈവര്‍ പി കെ ബിജു (54) ആണ് മരിച്ചത്. എരുമേലി സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടി കാര്‍ഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്നു കുഴഞ്ഞു വീഴുകയുമായിരുന്നു.

ALSO READ:സിവിൽ സർവീസ് പരീക്ഷ ആരംഭിച്ചു; കേരളത്തിൽ നിന്ന് 23,666 പേർ പരീക്ഷ എഴുതും

ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ താത്കാലിക ജീവനക്കാരനായിരുന്നു ബിജു.

ALSO READ:ഇന്ദിരാഗാന്ധി ‘ഭാരത മാതാവ്’; പ്രസ്താവനയില്‍ ഉറച്ച് സുരേഷ് ഗോപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News