കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളുകള്‍ ലാഭത്തില്‍; ഓട്ടോകളില്‍ സ്റ്റിക്കര്‍ വേണ്ട, ഫെയര്‍ സ്റ്റേജ് പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ഗണേഷ് കുമാര്‍

kb-ganesh-kumar-ksrtc

കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളുകള്‍ ലാഭത്തില്‍ എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. ഇതുവരെ 43.80 ലക്ഷം രൂപയുടെ ലാഭം ആണുണ്ടായത്. കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ഡ്രൈവിങ് പഠിക്കാന്‍ ആകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

20 സ്ഥലങ്ങളിലാണ് കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്കൂളുകള്‍ തീരുമാനിച്ചത്. ഇത്ര സ്ഥലങ്ങളില്‍ പൂര്‍ണമായി ആരംഭിച്ചിട്ടില്ല. അപ്പോള്‍ തന്നെ ഇത്ര വരുമാനം ലഭിച്ചു. വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: കോട്ടയം മെഡിക്കല്‍ കോളേജില്‍ പഞ്ഞി പോലുമില്ലെന്ന് തിരുവഞ്ചൂര്‍; കുറിക്ക്‌കൊള്ളുന്ന മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്

കെ എസ് ആര്‍ ടി സി കുട്ടനാട് ബാക്ക് വാട്ടര്‍ സഫാരി ആരംഭിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കുട്ടനാട്ടും പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരം ഒരുക്കും. വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണം സജ്ജീകരിക്കും. പദ്ധതിയെ ആകര്‍ഷകമായി മാറ്റും. ഓട്ടോകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം കൊടുക്കണ്ട എന്ന സ്റ്റിക്കര്‍ ഒട്ടിക്കണമെന്ന തീരുമാനം പിന്‍വലിച്ചു. എന്നാല്‍, ഓട്ടോകളില്‍ ഫെയര്‍ സ്റ്റേജ് പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News