
കെ എസ് ആർ ടി സി എംപാനൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ലെന്ന് പരാതി. മതിയായ പണം ഇല്ല എന്നതാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ മറുപടി. സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് ഉയരുന്ന വിമർശനം.
സാധാരണ രീതിയിൽ ഓരോ മാസവും ഒന്നിനും അഞ്ചിനും ഇടയിലാണ് ഇവർക്ക് ശമ്പളം ലഭിക്കുന്നത്. ഈ മാസം പത്തായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. 8000 ത്തോളം എംപാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. 20 വർഷമായി ജോലി ചെയ്യുന്നവരാണ് പലരും.
Also Read: കടത്താൻ ശ്രമിച്ചത് 55 ഗ്രാം ഹെറോയിൻ; കായംകുളത്ത് ബീഹാർ സ്വദേശി പിടിയിൽ
കെഎസ്ആർടിസി സ്ഥിരം ജീവനക്കാരുടെയും എംപാനൽ ജീവനക്കാരുടെയും ഇൻസെന്റീവ് ബാറ്റയും നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

