അപകടത്തില്‍ പരിക്കേറ്റ് നടുറോഡില്‍ ചോരവാര്‍ന്ന് കിടന്ന് യുവാവ്; രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് നടുറോഡില്‍ ചോര വാര്‍ന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കോട്ടയം കുമളി റോഡില്‍ ചോറ്റി നിര്‍മലാരം കവലയുടെ സമീപമായിരുന്നു സംഭവം.

വണ്ടിപ്പെരിയാര്‍ സ്വദേശി കൂടത്തില്‍ അഭിജിത്ത് (24) ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഭിജിത്തിന്റെ വാരിയെല്ല് ഒടിയുകയും കാലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും അവ നിര്‍ത്താതെ പോയി. അപകടം കണ്ടെങ്കിലും പല വാഹനങ്ങളും വേഗം കൂട്ടി കടന്നുപോകുകയായിരുന്നു.

തുടര്‍ന്ന് പാലായില്‍ നിന്നു മുണ്ടക്കയത്തേക്കു വരികയായിരുന്ന ബസ്സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Also Read : ‘ഒരു ദുരന്തഘട്ടത്തിൽ നിൽക്കുന്ന കേരളത്തെ ഇനിയും അപമാനിക്കരുത്’: വയനാട് വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ

കണ്ടക്ടര്‍ കൂരോപ്പട സ്വദേശി ആലുങ്കല്‍പറമ്പില്‍ ജയിംസ് കുര്യനും ഡ്രൈവര്‍ ചെറുവള്ളി സ്വദേശി ഉതിരകുളത്ത് കെ.ബി.രാജേഷും ഇറങ്ങി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡില്‍ നിന്നു വശത്തേക്കു മാറ്റിക്കിടത്തി.

ഒടുവില്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ ബസില്‍ കയറ്റി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ട്രിപ് അവസാനിക്കുന്ന മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ യാത്രക്കാരെ ഇറക്കി വീണ്ടും വേഗത്തില്‍ പുറപ്പെട്ടു.

ടൗണില്‍ നിന്നു 3 കിലോമീറ്റര്‍ അകലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്‍പില്‍ ബസ് വന്നതോടെ ആശുപത്രി അധികൃതര്‍ എത്തി അഭിജിത്തിന്റെ ചികിത്സാ കാര്യങ്ങള്‍ ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News