കെഎസ്ആര്‍ടിസി ജനത സര്‍വീസ് ഇന്ന് മുതല്‍ നിരത്തില്‍

കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എ.സി ബസില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സിയുടെ ജനതാ ബസ് സര്‍വീസ് തുടങ്ങി. കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ദിവസേന യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ലക്ഷ്യമിട്ടാണ് കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് 7.15നാണ് ജനത സര്‍വീസ് ആരംഭിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്ത് എത്തും.

Also Read: ലോണ്‍ ആപ് ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യ; അജയ് രാജ് വിവിധ ലോണ്‍ ആപുകള്‍ ഉപയോഗിച്ചെന്ന് സംശയം

മടക്കയാത്ര വൈകിട്ട് 4.45ന് തമ്പാനൂരില്‍നിന്ന് വിമെന്‍സ് കോളജ്, ബേക്കറി ജങ്ഷന്‍ വഴി സെക്രട്ടറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ച് മണിയോടെ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. വൈകിട്ട് ഇരു ബസുകളും 7.15ന് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. കെ എസ് ആര്‍ ടി സിയുടെ ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകുമെന്നാണ് വിവരം.

പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News